കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th March 2021 07:15 PM |
Last Updated: 12th March 2021 08:48 PM | A+A A- |

അരുണ്‍ സിങില്‍ നിന്ന് വിജയന്‍ തോമസ് അംഗത്വം സ്വീകരിക്കുന്നു
ന്യൂഡല്‍ഹി: കെപിസിസി ജനറല്‍ സെക്രട്ടറിയും ജയ്ഹിന്ദ് ടിവി മുന്‍ ചെയര്‍മാനുമായ വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് അംഗത്വം നല്‍കി.
നേരത്തെ പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക അംഗത്വം രാജിവെച്ച വിജയന്‍ തോമസ് പ്രാഥമിക അംഗത്വവും രാജിവെച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്സിലെന്താണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ്സിനു പോലും അറിയില്ലെന്നും ഇനിയും ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസ്സില്‍നിന്ന് പുറത്തുകടന്ന് ബിജെപിയില്‍ ചേരുമെന്നും വിജയന്‍ തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.'
ആകെ കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് നിലവില്‍ പ്രതീക്ഷയുള്ളത്. കോണ്‍ഗ്രസ്സില്‍ നിന്നുള്ള എന്റെ വിട്ടുപോരല്‍ തുടക്കം മാത്രമാണ്. ഇനിയും ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്ത് കടന്നു ബിജെപിയില്‍ ചേരും. അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് പിസി ചാക്കോ കോണ്‍ഗ്രസ്സ് വിട്ടു. അദ്ദേഹം താമസിയാതെ ഇടതില്‍ ചേരുമെന്നും വിജയന്‍ തോമസ് പറഞ്ഞു.