കോവിഡിലും 'വെള്ളമടി'യിൽ 'ലോക്ഡൗണാകാതെ' മലയാളി;  കഴിഞ്ഞ വർഷം കുടിച്ചത് 10,340 കോടിയുടെ മദ്യം 

2020-21ൽ പ്രതിമാസം 1034 കോടിയുടെ മദ്യമാണ് മലയാളികൾ കഴിച്ചത്
മദ്യപാനം ആരോഗ്യത്തിന് ഹാനികരം
മദ്യപാനം ആരോഗ്യത്തിന് ഹാനികരം

കൊച്ചി: കോവിഡ് പ്രതിസന്ധി മലയാളിയുടെ മദ്യപാനത്തെ ബാധിച്ചിട്ടില്ലെന്ന് കണക്കുകൾ. 2020 ഏപ്രിൽ മുതൽ ഈ വർഷം ജനുവരി വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ 10,340 കോടിയുടെ മദ്യം മലയാളി കുടിച്ചു. 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെ 14,700 കോടിയുടെ മദ്യമാണ് മലയാളി ഉപയോഗിച്ചത്. ലോക്ക്ഡൗൺ കാലത്ത് ബാറുകൾ അടച്ചിട്ടത്തും ടോക്കൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമൊന്നും മദ്യപാനത്തിൽ പ്രതിഫലിച്ചിട്ടില്ല. 

എറണാകുളം സ്വദേശിയും പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റുമായ എം കെ ഹരിദാസൻ വിവരാവകാശ നിയമപ്രകാരമാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. 2019-20ൽ പ്രതിമാസം 1225 കോടിയുടെ മദ്യം കഴിച്ചിരുന്നെങ്കിൽ കഴിഞ്ഞവർഷം ഇത് 1034 കോടി എന്ന നിലയിലായിരുന്നു.‌ 2016 ഏപ്രിൽ മുതൽ 2021 ജനുവരി വരെ 64,627 കോടി രൂപയുടെ മദ്യം വിറ്റുവെന്നാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്.
 
2019 ഒക്ടോബർ 14 വരെ 540 ബാറുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com