ബിജെപിയിലും കൂട്ടരാജി; തിരുവല്ല മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് കമ്മിറ്റികളും രാജിവച്ചു

സ്ഥാനാര്‍ത്ഥി നിര്‍ണത്തില്‍ കോണ്‍ഗ്രസിനു പിന്നാലെ ബിജെപിയിലും കൂട്ടരാജി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


പത്തനംതിട്ട: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിനു പിന്നാലെ ബിജെപിയിലും കൂട്ടരാജി. തിരുവല്ല മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് കമ്മിറ്റികളും രാജിവച്ചു. അശോകന്‍ കുളനടയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയും രാജിവച്ചു. 

115 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി ഇന്ന് പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. 

ഇ ശ്രീധരന്‍ പാലക്കാട്, സുരേഷ് ഗോപി തൃശൂര്‍, നേമനത്ത് കുമ്മനം രാജശേഖരനും മത്സരിക്കും. ജേക്കബ് തോമസ് ഇരിഞ്ഞാലക്കുട, അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളി, തിരുവനന്തപുരം സെന്‍ട്രലില്‍ സിനിമ സീരിയല്‍ നടന്‍ കൃഷ്ണകുമാറും മത്സരിക്കും.

പി കെ കൃഷ്ണദാസ് കാട്ടാക്കടയിലും ധര്‍മ്മടത്ത് പിണറായി വിജയനെതിരെ സികെ പത്മനാഭനും മത്സരിക്കും. മുന്‍ കോഴിക്കോട് സര്‍വകലാശാല വി സി അബ്ദുള്‍ സലാം തിരൂരിലും മത്സരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com