കഴക്കൂട്ടത്ത് ശോഭ തന്നെ, കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീര്‍; നാലു മണ്ഡലങ്ങളില്‍ക്കൂടി ബിജെപി സ്ഥാനാര്‍ഥികളായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 12:15 PM  |  

Last Updated: 17th March 2021 12:15 PM  |   A+A-   |  

SOBHA SURENDRAN bjp

ശോഭാ സുരേന്ദ്രന്‍/ഫയല്‍

 

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം ഉള്‍പ്പെടെ നാലു മണ്ഡലങ്ങളില്‍ക്കൂടി ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കഴക്കൂട്ടത്ത് മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്‍ തന്നെ മത്സരിക്കും. 

മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറയാണ് സ്ഥാനാര്‍ഥി. നേരത്തെ മണിക്കുട്ടന്‍ പണിയനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും മണിക്കുട്ടന്‍ പിന്‍വാങ്ങുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീര്‍ സ്ഥാനാര്‍ഥിയാവും. കൊല്ലത്ത് എം സുനില്‍ ആണ് മത്സരിക്കുക. 

കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി മണ്ഡലങ്ങളില്‍ ബിജെപി നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. കഴക്കൂട്ടത്തു സ്ഥാനാര്‍ഥിയാവുമെന്ന് നേതൃത്വത്തില്‍നിന്ന് ഉറപ്പു ലഭിച്ചെന്നും നാളെ പ്രചാരണത്തിന് ഇറങ്ങുമെന്നും ശോഭാ സുരേന്ദ്രന്‍ ഇന്നലെ അറിയിച്ചിരുന്നു. 

115 സീറ്റിലാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്.