കളിച്ചുകൊണ്ടിരിക്കെ ചാടിവീണ പുലി കഴുത്തില്‍ പിടിമുറുക്കി; 12കാരന് ഗുരുതര പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th March 2021 08:28 AM |
Last Updated: 19th March 2021 08:28 AM | A+A A- |

പ്രതീകാത്മക ചിത്രം
വാൽപാറ: കളിച്ചുകൊണ്ടിരിക്കെ പുലിയുടെ 12കാരന് നേർക്ക് പുലിയുടെ ആക്രമണം. വാൽപാറ സമീപം ഉള്ള ഷോളയാർ എസ്റ്റേറ്റിലെ താമസക്കാരനും ഹോട്ടൽ ജീവനക്കാരനുമായ മലയാളി സതീഷ് മണിയുടെ മകൻ ഈശ്വര(12)നാണു പരുക്കേറ്റത്. കഴുത്തിലും കയ്യിലും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്.
ഈശ്വരയും മൂത്ത സഹോദരനും മറ്റു രണ്ടു കുട്ടികളും ചേർന്നു വീടിനു സമീപം കളിച്ചുകൊണ്ടിരുന്നപ്പോഴാണു സംഭവം. തൊട്ടടുത്തുള്ള തേയിലത്തോട്ടത്തിൽ നിന്നു ചാടിവീണ പുലി കുട്ടിയുടെ കഴുത്തിനു പിടിക്കുകയായിരുന്നു.
ഇതുകണ്ട മറ്റു കുട്ടികൾ കരഞ്ഞു ബഹളം വയ്ക്കുന്നത് കേട്ട് തേയിലത്തോട്ടത്തിൽ നിന്നുള്ളവർ ഓടിയെത്തി. എന്നാൽ അപ്പോഴേക്കും പുലി പിടിവിട്ടു തേയിലത്തോട്ടത്തിലേക്കു കടന്നുകളഞ്ഞു. ഉടൻ തന്നെ കുട്ടിയെ ഷോളയാർ എസ്റ്റേറ്റ് വക ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി. പിന്നീട് വാൽപാറ ഗവ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ, ഗുരുതരമായ പരുക്കായതിനാൽ പൊള്ളാച്ചിയിലേക്കു കൊണ്ടുപോയി.