നേമത്ത് കോണ്‍ഗ്രസ് ബിജെപിക്ക് വോട്ട് മറിച്ചു; ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി ശ്രദ്ധിക്കണം: സുരേന്ദ്രന്‍ പിള്ള

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2021 10:59 AM  |  

Last Updated: 21st March 2021 10:59 AM  |   A+A-   |  

v_surendran_pillai

വി സുരേന്ദ്രന്‍ പിള്ള/ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസ് വോട്ട് മറിച്ചെന്ന ആരോപണം വീണ്ടും ഉന്നയിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി സുരേന്ദ്രന്‍ പിള്ള. '1984 മുതല്‍ യുഡിഎഫിന്റെ സമീപനം താന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. യുഡിഎഫിന്റെ ഒരു പ്രമുഖനായ നേതാവ് നേമത്ത് നാമനിര്‍ദേശം നല്‍കാന്‍ പറഞ്ഞപ്പോള്‍ മത്സിരക്കുന്നില്ലെന്നാണ് താനാദ്യം പറഞ്ഞത്. യുഡിഎഫിനെ എനിക്കറിയാവുന്നത് കൊണ്ടായിരുന്നു അത്. എന്നാലിപ്പോള്‍ യുഡിഎഫ് അവിടെ ശക്തമാണെന്നും വലിയ മാറ്റമുണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് താന്‍ നിന്നത്. ചിലര്‍ക്ക് ചിലയിടത്ത് ജയിക്കാനായി ചിലരെ ബലിയാടാക്കുകയണ് യുഡിഎഫ് ചെയ്തത്' സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

ഘടക കക്ഷികള്‍ക്ക് സീറ്റ് കൊടുക്കക, വോട്ടുകച്ചവടം നടത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ രീതി. അവര്‍ മത്സരിക്കുന്ന സീറ്റുകളില്‍ അവര്‍ക്കതിന് പ്രതിഫലം ലഭിക്കും. നേമത്ത് വോട്ട് കച്ചവടം നടന്നെന്ന് ഒ രാജഗോപാല്‍ തന്നെ പറഞ്ഞതാണ്. നേമത്തെ ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും ശ്രദ്ധിക്കണം. താന്‍ പറയാതെ തന്നെ ഇക്കാര്യം മുരളീധരന് അറിയാം. പ്രവര്‍ത്തകരെ കുറ്റംപറയില്ല.

ചില നേതാക്കളാണ് കച്ചവടത്തിന് പിന്നില്‍. നിലവില്‍ ത്രികോണ മത്സരം വന്നതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടിക്ക് സാധ്യതയേറിയെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.