'ഏതെങ്കിലും മന്ത്രി പറയുന്നത് ഇടതുപക്ഷത്തിന്റെ അഭിപ്രായം ആവണമെന്നില്ല'; ശബരിമലയില്‍ നിലപാട് മാറ്റമില്ലെന്ന് ആനി രാജ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2021 04:54 PM  |  

Last Updated: 27th March 2021 04:54 PM  |   A+A-   |  

annie_raja

ആനി രാജ/ഫയല്‍ ചിത്രം

 

കൊച്ചി: ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കണമെന്ന നിലപാടില്‍ ഇടതുപക്ഷത്തിന് യാതൊരു മാറ്റവുമില്ലെന്ന് സിപിഐ നേതാവ് ആനി രാജ. സംസ്ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി ഒരഭിപ്രായം പറഞ്ഞാല്‍ അത് ഇടതുപക്ഷത്തിന്റെ ആകെ അഭിപ്രായമാകണമെന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത് എന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആനി രാജ. 

സീതാറാം യെച്ചൂരിയും ഡി രാജയും ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്ന നിലപാടില്‍ മാറ്റമില്ല. ലിംഗ സമത്വം രാഷ്ട്രീയ പാര്‍ട്ടികളിലായാലും മതങ്ങളിലായാലും വേണമെന്ന് തന്നെയാണ് ഇടതുപക്ഷത്തിന്റെ നിലപാട്.- ആനി രാജ പറഞ്ഞു. 

സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി അംഗീകരിക്കാനാവില്ല. മൗനാനുവാദത്തിലേക്ക് പരമോന്നത കോടതി മാറുന്നുവെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ലെന്നും ആനി രാജ പറഞ്ഞു.