കാലടി ശ്രീശങ്കര കോളജിൽ ഡിജെ പാർട്ടി; സംഘർഷം, പൂർവവിദ്യാർഥിക്ക് കുത്തേറ്റു
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th March 2021 09:58 PM |
Last Updated: 30th March 2021 09:58 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: കാലടി ശ്രീശങ്കര കോളജിൽ നടന്ന ഡിജെ പാർട്ടിക്കിടെ പൂർവവിദ്യാർഥിക്ക് കുത്തേറ്റു. അമൽ ശിവൽ (24) എന്ന യുവാവിന്റെ വയറ്റിലാണ് കുത്തേറ്റത്. മാഗസിൻ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പാർട്ടിക്കിടെ ഉണ്ടായ സംഘർഷത്തിലാണ് സംഭവം. അമലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമലിന്റെ നില ഗുരുതരമാണെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എന്നുമാണ് റിപ്പോർട്ട്. യുവാവിനെ കുത്തിയ വിദ്യാർഥിയും കോളജിൽ മുമ്പ് പഠിച്ചയാളാണ്. വ്യക്തി വിരോധമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് വിവരം.