45 വയസിന് മുകളിൽ പ്രായമായവർക്ക് നാളെ മുതൽ കോവിഡ് വാക്സിൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2021 06:42 AM  |  

Last Updated: 31st March 2021 07:10 AM  |   A+A-   |  

covid_vaccine

കോവിഡ് വാക്സിൻ കുത്തിവയ്പ്പ്/ ഫയൽ ചിത്രം

 

തിരുവനന്തപുരം; 45 വയസ്സിനുമേൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിൻ വിതരണം വ്യാഴാഴ്ച മുതൽ തുടങ്ങും. കോവിൻ പോർട്ടലിൽ രജിസ്റ്റർചെയ്തും വാക്സിനേഷൻകേന്ദ്രങ്ങളിൽ നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം. ദിവസം രണ്ടരലക്ഷം പേർക്ക് വീതം മരുന്നുനൽകാനുള്ള ക്രമീകരണങ്ങളാണുള്ളത്.

ആധാർ, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, പാസ്പോർട്ട്, പെൻഷൻ പാസ്ബുക്ക്, എൻ.പി.ആർ. സ്മാർട്ട്‌ കാർഡ്, വോട്ടർ ഐ.ഡി. എന്നിവയിലേതെങ്കിലും തിരിച്ചറിയൽകാർഡ് കൈയിൽ കരുതണം. ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് നാലുപേർക്കുവരെ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ഞായറാഴ്ച വരെ സംസ്ഥാനത്ത് 28,05,857 പേർ ആദ്യഡോസ് മരുന്ന് സ്വീകരിച്ചുകഴിഞ്ഞു. അതിൽ 3,87,453 പേർ രണ്ടാം ഡോസും സ്വീകരിച്ചു.