ഇഡിക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; അറസ്റ്റ് പാടില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2021 05:19 PM  |  

Last Updated: 31st March 2021 05:23 PM  |   A+A-   |  

High Court directive to the CBI

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

 

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്നുള്ള ഇഡിയുടെ അന്വേഷണം കോടതി അംഗീകരിച്ചില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ഇഡിയ്‌ക്കെതിരായ കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് ക്രൈംബ്രാഞ്ചിന് തടസമില്ല. അതേസമയം ഇഡി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയോ അറസ്റ്റ് ചെയ്യുകയോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥനെ സമന്‍സ് നല്‍കി വിളിപ്പിച്ചിട്ടില്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഒരു ഉദ്യോഗസ്ഥനെയും അങ്ങനെ വിളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് തീര്‍പ്പാക്കുന്നതിന് മുമ്പ് ഇടക്കാല സ്റ്റേ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ പി രാധാകൃഷ്ണനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കള്ളപ്പണകേസില്‍ പ്രമുഖരുടെ പേര് പുറത്ത് വന്നതിന് പിറകെയാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തതെന്നാണ് ഇഡിയുടെ വാദം. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം ഇതിന് പിന്നില്‍ ഉണ്ടെന്നും ഇഡി പറയുന്നു.