നാല് ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ കേരളത്തിലെത്തി, ഇന്നു വിതരണം ചെയ്യും

നാല് ലക്ഷം ഡോസ് ‌കൊവിഷീൽഡ് വാക്‌സീൻ ആണ് ഇന്നലെ തിരുവനന്തപുരത്തെത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

തിരുവനന്തപുരം: വാക്സിൻക്ഷാമത്തിന് താൽക്കാലിക പരിഹാരമായി കൂടുതൽ കോവിഡ് വാക്സിൻ സംസ്ഥാനത്ത് എത്തി. നാല് ലക്ഷം ഡോസ് ‌കൊവിഷീൽഡ് വാക്‌സീൻ ആണ് ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഈ വാക്സിനുകൾ കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളം കോഴിക്കോട് മേഖലകളിലേക്ക് ഇന്ന് കൈമാറും.

രണ്ടു ദിവസത്തേക്കു കൂടിയുള്ള വാക്സിൻ മാത്രമാണ് സംസ്ഥാനത്തുള്ളതെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. വാക്സിൻ വിതരണത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവും ഉയർത്തി.  കൊവിഡ് വാക്സീൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ്. അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ലെന്നും 18 വയസ് മുതലുള്ളവര്‍ക്ക് വാക്സീൻ നൽകുമെന്ന് പ്രഖ്യാപിച്ചത് പ്രാവർത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിനിടെ സംസ്ഥാനത്ത് ലഭിച്ച് വാക്സിൻ മുഴുവൻ നല്ല രീതിയിൽ ഉപയോ​ഗിച്ച ആരോ​ഗ്യപ്രവർത്തകരെ മുഖ്യമന്ത്രി പ്രശംസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com