എറണാകുളത്ത് ഇന്നും അയ്യായിരത്തിന് മുകളിൽ കോവിഡ് കേസുകൾ; നാലായിരം കടന്ന് തിരുവനന്തപുരം; ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളത്ത് ഇന്നും അയ്യായിരത്തിന് മുകളിൽ കോവിഡ് കേസുകൾ; നാലായിരം കടന്ന് തിരുവനന്തപുരം; ജില്ല തിരിച്ചുള്ള കണക്ക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനത്തിന് ശമനമില്ല. ഇന്നും അയ്യായിരത്തിന് മുകളിലാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. തിരുവനന്തപുരത്തും ഇന്ന് രോ​ഗ വ്യാപനം രൂക്ഷം. തലസ്ഥാനത്ത് ഇന്ന് നാലായിരത്തിന് മുകളിലാണ് രോ​ഗികൾ. കോഴിക്കോട് ജില്ലയിൽ ഇന്ന് രോ​ഗ വ്യാപനത്തിന് നേരിയ കുറവുണ്ട്. നാലായിരത്തിൽ താഴെയാണ് ഇന്ന് കോഴിക്കോട് രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

സംസ്ഥാനത്ത് ആകെ ഇന്ന് 41,971 പേർക്കാണ് രോ​ഗം. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂർ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂർ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസർക്കോട് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5746 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 387 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2795 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

എറണാകുളം 5305, തിരുവനന്തപുരം 4271, മലപ്പുറം 4360, തൃശൂർ 4204, കോഴിക്കോട് 3864, പാലക്കാട് 1363, കണ്ണൂർ 2794, കൊല്ലം 2827, ആലപ്പുഴ 2423, കോട്ടയം 2244, കാസർക്കോട് 1706, വയനാട് 1145, പത്തനംതിട്ട 1137, ഇടുക്കി 1019 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com