അവശ്യമരുന്നുകൾക്കായി 112ൽ വിളിക്കാം, ഹൈവേ പൊലീസ് വീട്ടിൽ മരുന്നെത്തിക്കും

മരുന്നിന്റെ വിവരങ്ങൾ വാട്സ്ആപ്പ് വഴി അറിയിച്ചാൽ മതിയാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി; അവശ്യമരുന്നുകൾക്ക് ബുദ്ധിമുട്ടുന്നവർക്ക് സഹായമാകാൻ ഹൈവേ പൊലീസ്. 112 ൽ വിളിച്ച് സഹായം ആവശ്യപ്പെട്ടാൽ ഹൈവേ പൊലീസ് നേരിട്ട് വീടുകളിൽ എത്തി മരുന്നു നൽകും. മരുന്നിന്റെ വിവരങ്ങൾ വാട്സ്ആപ്പ് വഴി അറിയിച്ചാൽ മതിയാകും. ​ഗ്രാമപ്രദേശങ്ങളിലും പൊലീസ് മരുന്ന് എത്തിക്കുമെന്ന് നോഡൽ ഓഫീസർ ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി. വീടുകളിൽ ഒറ്റയ്ക്ക് കഴിയുന്ന പ്രായമായവർക്ക് ഇത് സഹായമാകും. 

9 ദിവസത്തെ ലോക്ക്ഡൗൺ ഇന്നു മുതലാണ് നിലവിൽ വന്നത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇളവുകളുള്ളത്. പൊതു​ഗതാ​ഗതമുണ്ടാവില്ല. എല്ലാതരത്തിലുള്ള കൂട്ടംചേരലുകൾക്ക് നിരോധനം ഏർപ്പെടുത്തി. സ്വകാര്യ വാഹനം പുറത്തിറക്കരുത്. എന്നാൽ അവശ്യ വസ്തുക്കളുടെ കടകൾ തുറന്നു പ്രവർത്തിക്കും. രാവിലെ 6മുതല്‍ വൈകുന്നേരം 7.30വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. 

അന്തർ ജില്ലാ യാത്രകൾ ഒഴിവാക്കാൻ കഴിയാത്തവർ പേരും മറ്റു വിവരം എഴുതിയ സത്യവാങ്മൂലം കൈയിൽ കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗിയെ കാണൽ എന്നിവയ്‌ക്കേ സത്യവാങ്മൂലത്തോടെ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com