45 മരണമെന്ന് ആദ്യം പറഞ്ഞു, ചോദ്യം വന്നപ്പോൾ എട്ടെന്ന് തിരുത്തി, പാലക്കാട്ടെ കോവിഡ് മരണത്തിൽ അവ്യക്തത

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരാൾ പോലും മരിച്ചില്ലെന്നായിരുന്നു പിആര്‍ഡിയുടെ കണക്കുകൾ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട്; പാലക്കാട്ട് ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് കണക്കുകളിൽ അവ്യക്തത. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 45 മരണം റിപ്പോർട്ടു ചെയ്തെന്നാണ് പിആർഡി ആദ്യം പുറത്തുവിട്ട കണക്കുകൾ. എന്നാൽ ഇത് സംബന്ധിച്ച് വിശദീകരണ ചോദിച്ചതോടെ മരണം 8 ആയി കുറഞ്ഞു. 

ആരോ​ഗ്യവകുപ്പിനെ ഉദ്ധരിച്ച് പിആർഡിയാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരാൾ പോലും മരിച്ചില്ലെന്നായിരുന്നു പിആര്‍ഡിയുടെ കണക്കുകൾ. തുടര്‍ന്ന് ഇന്ന് സ്ഥിരീകരിച്ച മരണം എട്ടെന്ന് തിരുത്തി. അതിനിടെ ജില്ലയിൽ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. 

മരണം സംബന്ധിച്ച കണക്കുകൾ ആരോഗ്യ വകുപ്പ് മറച്ചുവയ്ക്കുന്നെന്ന് ആരോഗ്യ വിദഗ്ധരടക്കം വിമർശനം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് പാലക്കാട്ടെ കണക്കുകൾ പുറത്തുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com