ഓക്‌സിജന്‍ പാഴാക്കരുത്; സ്വകാര്യ ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശം

സ്വകാര്യ ആശുപത്രികളില്‍ റാപിഡ് സേഫ്റ്റി ഓഡിറ്റ് ടീമിന്റെ പരിശോധനയുണ്ടാകും.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ജില്ലയിലെ കൃത്യമായ ഓക്‌സിജന്‍ വിതരണത്തിനായി സ്വകാര്യ ആശുപത്രികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കി.ഓക്‌സിജന്‍ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ ദിവസവും പരിശോധിക്കുകയും നിരീക്ഷിക്കുകയും വേണം. ഓക്‌സിജന്‍ പാഴാക്കാതെ കൃത്യമായി  ഉപയോഗത്തില്‍ വരുത്തണം. ചോര്‍ച്ചയിലൂടെയോ മറ്റു തരത്തിലോ പാഴാകാതെ ശ്രദ്ധിക്കണം. 

അടിയന്തിര പ്രാധാന്യമില്ലാത്ത ഓപറേഷനുകള്‍ ആശുപത്രികള്‍ പരമാവധി ഒഴിവാക്കണം. ഇത്തരം ഓപറേഷനുകള്‍ നടക്കുന്നുവെങ്കില്‍ അതിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി ഓക്‌സിജന്‍ വാര്‍ റൂമില്‍ അറിയിക്കണം. 

സ്വകാര്യ ആശുപത്രികളില്‍ റാപിഡ് സേഫ്റ്റി ഓഡിറ്റ് ടീമിന്റെ പരിശോധനയുണ്ടാകും. അതിനാല്‍ സ്വകാര്യ ആശുപത്രികള്‍ കൃത്യമായി മാനദണ്ഡങ്ങള്‍ പാലിക്കണം. സംഘത്തിന്റെ പരിശോധനകളുമായി ആശുപത്രികള്‍ സഹകരിക്കുകയും ഒരു നോഡല്‍ ഓഫീസറെ ഇതിനായി നിയമിക്കുകയും വേണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com