ഘടകകക്ഷി വകുപ്പുകളില്‍ മാറ്റം; ഗതാഗതം ആന്റണി രാജുവിന്, വൈദ്യുതി കൃഷ്ണന്‍ കുട്ടി, വനം ശശീന്ദ്രന്

ഘടകകക്ഷി വകുപ്പുകളില്‍ മാറ്റം; ഗതാഗതം ആന്റണി രാജുവിന്, വൈദ്യുതി കൃഷ്ണന്‍ കുട്ടി, വനം ശശീന്ദ്രന്
ആന്റണി രാജു/ഫെയ്‌സ്ബുക്ക്‌
ആന്റണി രാജു/ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: മുന്നണിയില്‍ പുതിയ ഘടകകക്ഷികള്‍ വന്ന സാഹചര്യത്തില്‍ എല്‍ഡിഎഫില്‍ കഴിഞ്ഞ തവണ വിവിധ പാര്‍ട്ടികള്‍ കൈകാര്യം ചെയ്ത വകുപ്പുകളില്‍ മാറ്റം. സിപിഎം കൈകാര്യം ചെയ്ത വൈദ്യുതി വകുപ്പ് ജെഡിഎസിനു നല്‍കി. സിപിഐയുടെ വനം എന്‍സിപിക്കു നല്‍കിയപ്പോള്‍ അവരുടെ പക്കലുണ്ടായിരുന്ന ഗതാഗതം ജനാധിപത്യ കേരള കോണ്‍ഗ്രസിനായി. 

കഴിഞ്ഞ തവണ കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രന്‍ കൈകാര്യം ചെയ്ത തുറമുഖം ഇക്കുറി ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവിലിനാണ്. ഐഎന്‍എല്ലും കോണ്‍ഗ്രസ് എസും രണ്ടര വര്‍ഷം വീതം മന്ത്രിപദം പങ്കിടുമെന്നതിനാല്‍ വകുപ്പ് കടന്നപ്പള്ളിയുടെ പക്കല്‍ തന്നെ എത്തും. 

ജെഡിഎസ് നല്‍കിയിരുന്ന ജലവിഭവം ഇക്കുറി കേരള കോണ്‍ഗ്രസ് എമ്മിനാണ്. റോഷി അഗസ്റ്റിന്‍ ആണ് വകുപ്പു കൈകാര്യം ചെയ്യുക. 

കഴിഞ്ഞ തവണ ഒരുമിച്ചു കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ഇത്തവണ വ്യത്യസ്ത മന്ത്രിമാരെ ഏല്‍പ്പിക്കാനും സിപിഎം  സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായതാണ് സൂചന. കഴിഞ്ഞ തവണ ദേവസ്വവും സഹകരണവും കടകംപള്ളി സുരേന്ദ്രന്‍ ആയിരുന്നു. ഇക്കുറി ദേവസ്വവും പിന്നാക്ക ക്ഷേമവും കെ രാധാകൃഷ്‌നു നല്‍കി. ഒപ്പം പാര്‍ലമെന്ററികാര്യവും. 

പൊതുവിദ്യാഭ്യാസവും തൊഴിലും ഒരുമിച്ച് വി ശിവന്‍കുട്ടിക്കു നല്‍കി. തദ്ദേശഭരണവും എക്‌സൈസും എംവി ഗോവിന്ദന്. പൊതുമാരമത്തും ടൂറിസവും മുഹമ്മദ് റിയാസിനാണ്. സഹകരണവും രജിസ്‌ട്രേഷനും വിഎന്‍ വാസവനു നല്‍കിയെന്നാണ് അറിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com