സത്യപ്രതിജ്ഞയ്ക്ക് മുന്‍പെ വിപ്ലവമണ്ണില്‍ പുഷ്പാര്‍ച്ചന; ആദരം അര്‍പ്പിച്ച് മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും 

രാവിലെ ഒന്‍പതിനാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിലെയും സിപിഐയിലെയും നിയുക്തമന്ത്രിമാരും രക്തസാക്ഷി മണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി
പിണറായി വിജയൻ ഉൾപ്പെടെയുള്ള നിയുക്ത മന്ത്രിമാർ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കുന്നു
പിണറായി വിജയൻ ഉൾപ്പെടെയുള്ള നിയുക്ത മന്ത്രിമാർ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കുന്നു

ആലപ്പുഴ: രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ,  മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എത്തി ആദരം അര്‍പ്പിച്ചു. രാവിലെ ഒന്‍പതിനാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിലെയും സിപിഐയിലെയും നിയുക്തമന്ത്രിമാരും രക്തസാക്ഷി മണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയത്.
 

ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്കിടയില്‍ പിണറായി വിജയന്‍ പുഷ്പചക്രം സമര്‍പ്പിച്ച് പുഷ്പാര്‍ച്ചനയ്ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നിയുക്തമന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തി. നിയുക്തസ്പീക്കറും എല്‍ഡിഎഫ് കണ്‍വീനറും മറ്റ് പ്രമുഖ നേതാക്കളും ആദരമര്‍പ്പിച്ചു. 

പൊതുസമ്മേളനം ഒഴിവാക്കി പത്തുമിനിറ്റില്‍ പുഷ്പാര്‍ച്ചന പൂര്‍ത്തിയാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരുടെ വരവ് ഒഴിവാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും നിശ്ചയിച്ച എല്‍ഡിഎഫ് നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

തുടര്‍ന്ന് രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതിനായി ആലപ്പുഴ വലിയചുടുകാട്ടിലെത്തി. ശേഷം സത്യപ്രതിജ്ഞയ്ക്കായി ഇവര്‍ തിരുവനന്തപുരത്തേക്ക് തിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com