വാക്സിന്റെ സ്റ്റോക്ക് തീർന്നു, 45നു മേലെ പ്രായമായവർക്കുള്ള വാക്സിനേഷൻ മുടങ്ങിയേക്കും

കേന്ദ്രം നൽകിയ കോവിഡ് പ്രതിരോധമരുന്നിന്റെ സ്‌റ്റോക്ക് തീർന്നതായി ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മേൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ മുടങ്ങിയേക്കും. കേന്ദ്രം നൽകിയ കോവിഡ് പ്രതിരോധമരുന്നിന്റെ സ്‌റ്റോക്ക് തീർന്നതായി ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സ്റ്റോക്ക് തീർന്ന സാഹചര്യത്തിൽ കേന്ദ്രത്തിൽനിന്നും കൂടുതൽ മരുന്ന് ലഭിച്ചില്ലെങ്കിൽ 45-നുമേൽ പ്രായമുള്ളവർക്കുള്ള പ്രതിരോധമരുന്നുവിതരണം വ്യാഴാഴ്ച മുടങ്ങിയേക്കും.

നിലവിൽ പല പ്രധാന പ്രതിരോധമരുന്നു വിതരണകേന്ദ്രങ്ങളിലും മരുന്ന് ലഭ്യമല്ല. ജില്ലകളിൽ അവശേഷിക്കുന്ന സ്റ്റോക്കിനനുസരിച്ചാകും വ്യാഴാഴ്ചത്തെ വിതരണം എന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ബുധനാഴ്ച രാവിലെ കോവാക്‌സിൻ 17,100 ഡോസും കോവിഷീൽഡ് 14,700 ഡോസും മാത്രമാണ് സ്റ്റോക്കുണ്ടായിരുന്നത്. ഇതിൽ വിവിധ വിഭാഗങ്ങളിലായി 15,999 ഡോസ് ബുധനാഴ്ച വിതരണം ചെയ്തിട്ടുണ്ട്.

18-നും 45-നും ഇടയിൽ പ്രായമായവർക്ക് നൽകുന്നതിനായി സംസ്ഥാന സർക്കാർ വിലനൽകി കമ്പനികളിൽനിന്നുവാങ്ങിയ പ്രതിരോധമരുന്നിൽ 1,23,990 ഡോസ് കോവാക്‌സിനും 3,03,430 ഡോസ് കോവിഷീൽഡും സ്‌റ്റോക്കുണ്ടായിരുന്നു. കമ്പനികളിൽനിന്ന് 96,710 ഡോസ് കൂടി വ്യാഴാഴ്ച മെഡിക്കൽ സർവീസസ് കോർപ്പറേഷന് ലഭിക്കുന്നുണ്ട്. ഇത് 45-നുമേൽ പ്രായമുള്ളവർക്ക് നൽകണമെങ്കിൽ നയപരമായ തീരുമാനം വേണ്ടിവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com