മുംബൈ ബാര്‍ജ് ദുരന്തം; മരിച്ച മലയാളികളുടെ എണ്ണം 5 ആയി

മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളിയെ കൂടി തിരിച്ചറിഞ്ഞു
ബാര്‍ജ് അപകടത്തില്‍ മരിച്ച അര്‍ജുന്‍
ബാര്‍ജ് അപകടത്തില്‍ മരിച്ച അര്‍ജുന്‍

മുംബൈ:  ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളിയെ കൂടി തിരിച്ചറിഞ്ഞു. തൃശ്ശൂര്‍ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അര്‍ജുന്‍, ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിന്‍ എന്നിവരാണ് മരിച്ചത് ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി 

ബാര്‍ജിലെ സേഫ്റ്റി ഓഫീസറായിരുന്നു അര്‍ജുന്‍. ഇന്ന് രാവിലെയാണ് കുടുംബത്തിന് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്. വയനാട് വടുവഞ്ചാല്‍ സ്വദേശി സുമേഷ്, വയനാട് സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം പൊന്‍കുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകന്‍ സസിന്‍ ഇസ്മയില്‍ എന്നിവരാണ് മരിച്ച മറ്റു മറ്റ് മലയാളികള്‍. 

ടൗട്ടെ ചുഴലിക്കാറ്റിനിടെയാണ് ബാര്‍ജ് കടലില്‍ മുങ്ങി മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിച്ചത്. കാണാതായവരുടെ കൂട്ടത്തിലും മലയാളികളുണ്ടെന്നാണ് സംശയിക്കുന്നത്. കണ്ടെടുത്ത മൃതദേഹങ്ങള്‍ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടില്ല. 37 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ ബാര്‍ജിന്റെ ക്യാപ്റ്റന് വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലില്‍ ക്യാപ്റ്റനെതിരേ കേസെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com