മെഡിക്കല്‍ സേവനങ്ങള്‍ മാത്രം; മലപ്പുറത്ത് നാളെ അവശ്യസാധന കടകളും തുറക്കില്ല

ട്രിപ്പില്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറം ജില്ലയില്‍ നാളെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ലെന്ന് ജില്ലാ കലക്ടര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


മലപ്പുറം: ട്രിപ്പില്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറം ജില്ലയില്‍ നാളെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ലെന്ന് ജില്ലാ കലക്ടര്‍ ബി ഗോപാലകൃഷ്ണന്‍ അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമാകും ഞായറാഴ്ച ജില്ലയില്‍ പ്രവര്‍ത്തിക്കുക. 

കോവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത്  മലപ്പുറം ജില്ലയില്‍ മാത്രമാണ് നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണുള്ളത്.

കോവിഡ് വ്യാപനം രൂക്ഷമായതിനാലാണ് മലപ്പുറം ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്നതെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.  നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ഗ്രാമ  പ്രദേശങ്ങളിലും നാളെ മുതല്‍ വ്യാപക പരിശോധന നടത്താനാണ് നിര്‍ദ്ദേശം. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com