എന്തിന് അവഹേളനം സഹിക്കണം, ബിജെപിയിലേക്കു പോരൂ; ചെന്നിത്തലയെ ക്ഷണിച്ച് യുവമോര്‍ച്ച നേതാവ്

എന്തിന് അവഹേളനം സഹിക്കണം, ബിജെപിയിലേക്കു പോരൂ; ചെ്ന്നിത്തലയെ ക്ഷണിച്ച് യുവമോര്‍ച്ച നേതാവ്
രമേശ് ചെന്നിത്തല‌/ഫയല്‍
രമേശ് ചെന്നിത്തല‌/ഫയല്‍



തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട രമേശ് ചെന്നിത്തലയെ ബിജെപിയിലേക്കു ക്ഷണിച്ച് യുവമോര്‍ച്ച നേതാവ്. ചെന്നിത്തലയും കൂട്ടരും കോണ്‍ഗ്രസില്‍ അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിച്ച് ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

തലമുറ മാറ്റം എന്നൊക്കെ പറഞ്ഞ് ചെന്നിത്തലയെ ഒഴിവാക്കിയതാണെന്ന് ഗണേഷ് പറയുന്നു. ഒതുക്കിയും അവഗണിച്ചും ഒക്കെ ചെന്നിത്തലയ മാറ്റിനിര്‍ത്തുന്നത് തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ കണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ ചാണ്ടി നയിച്ചെന്ന് പറയുന്ന കോണ്‍ഗ്രസുകാരുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റത് കൊണ്ട് അതൊന്നും ചര്‍ച്ചയായില്ല. എന്തായാലും ചെന്നിത്തലയും കൂട്ടരും വെട്ടിനിരത്ത പ്പെട്ടിരിക്കുന്നു. ഈ അവഗണനയും അവഹേളനവും ഒക്കെ എന്തിന് ചെന്നിത്തലയും കൂട്ടരും സഹിക്കണം. നാണമുണ്ടങ്കില്‍ ചെന്നിത്തലയും കൂട്ടരും രാജിവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ച് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. 

കേരളത്തില്‍ പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാന്‍ സാധിക്കുക യുഡിഎഫിനോ സതീശനോ സുധാകരനോ അല്ല ബി ജെ പിക്കും കെ.സുരേന്ദ്രനും മാത്രമാണെന്ന് ഗണേഷ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com