സി എം രവീന്ദ്രനെ നിലനിര്‍ത്തി; വലിയ മാറ്റമില്ലാതെ മുഖ്യമന്ത്രിയുടെ പേഴ്‌സ്ണല്‍ സ്റ്റാഫ് പട്ടിക, നിയമന ഉത്തരവിറങ്ങി

കാര്യമായ മാറ്റങ്ങളില്ലാതെയാണ് പേഴ്‌സണല്‍ സ്റ്റാഫ് സംഘം
മുഖ്യമന്ത്രി പിണറായി വിജയന്‍, സിഎം രവീന്ദ്രന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍, സിഎം രവീന്ദ്രന്‍



തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. കാര്യമായ മാറ്റങ്ങളില്ലാതെയാണ് പേഴ്‌സണല്‍ സ്റ്റാഫ് സംഘം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍പ്പെട്ട് വിവാദത്തിലായ സിഎം രവീന്ദ്രനെ അടക്കം നിലനിര്‍ത്തി. ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എംസി ദത്തനെ സയന്‍സ് വിഭാഗം മെന്റര്‍ എന്ന നിലയിലാണ് നിലനിര്‍ത്തിയിരിക്കുന്നത്.

പ്രഭാവര്‍മ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറിയായി. ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. പി എം മനോജാണ് ഇത്തവണയും പ്രസ് സെക്രട്ടറി. അഡ്വ എ രാജശേഖരന്‍ നായര്‍ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. സിഎം രവീന്ദ്രന്‍, പി ഗോപന്‍, ദിനേശ് ഭാസ്‌കര്‍ എന്നിവരാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍. എ സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു എന്നിവര്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്.

വിഎം സുനീഷാണ് പേഴ്‌സണല്‍ അസിസ്റ്റന്റ്. ജികെ ബാലാജി അഡീഷണല്‍ പിഎയാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ രാജ്യസഭാംഗവുമായ കെ കെ രാഗേഷിനെ നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. പുത്തലത്ത് ദിനേശന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടരാനും നേരത്തെ തീരുമാനിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com