ശമനമില്ലാതെ മലപ്പുറം, 4751 രോ​ഗികൾ, എറണാകുളത്തും പാലക്കാട്ടും മൂവായിരത്തിനു മുകളിൽ

എറണാകുളം 3444, പാലക്കാട് 3038 രോ​ഗികൾ റിപ്പോർട്ട് ചെയ്തു
കോവിഡ് രോഗിയെ ആശുപത്രിയില്‍  എത്തിക്കാന്‍ സഹായിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്‍ ചിത്രം പിടിഐ
കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്‍ ചിത്രം പിടിഐ

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് നേരിയ കുറവുണ്ടെങ്കിലും മലപ്പുറത്ത് ആശങ്ക തുടരുന്നു. ഇന്നും നാലായിരത്തിനു മുകളിലാണ് ജില്ലയിലെ പുതിയ രോ​ഗികൾ. 4751 പേർക്കാണ് ഇന്ന് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്തും പാലക്കാട്ടും മൂവായിരത്തിനു മുകളിൽ രോ​ഗികൾ റിപ്പോർട്ട് ചെയ്തു. 

എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,91,68,987 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 184 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1663 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com