എറണാകുളത്ത് മൊബൈല്‍, കണ്ണട കടകള്‍ തുറക്കാം; ഇടുക്കിയിലെ ഇളവുകള്‍ ഇങ്ങനെ
By സമകാലിക മലയാളം ഡെസ്ക് | Published: 26th May 2021 09:11 PM |
Last Updated: 26th May 2021 09:11 PM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: എറണാകുളം ജില്ലയില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മൊബൈല്‍ ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. തിങ്കള്‍,ശനി ദിവസങ്ങളിലാണ് പ്രവര്‍ത്തനാനുമതി. കണ്ണട കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലും കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വളം, കീടനാശിനികള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ 11 വരെ തുറക്കാം. വര്‍ക്ക്‌ഷോപ്പുകള്‍ക്കും കാര്‍ഷിക യന്ത്രങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെ തുറക്കാം.
നിര്‍മാണ സാമഗ്രഹികള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെ തുറക്കാം. മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെ പ്രവര്‍ത്തിക്കാം.