വേനൽ മഴ റെക്കോർഡിട്ടതോടെ അണക്കെട്ടുകളും നിറയുന്നു, 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പ്

സംസ്ഥാനത്ത് വേനൽ മഴ റെക്കോർഡിട്ടതോടെ അണക്കെട്ടുകളിൽ കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൊടുപുഴ: സംസ്ഥാനത്ത് വേനൽ മഴ റെക്കോർഡിട്ടതോടെ അണക്കെട്ടുകളിൽ കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പ്. 
സംസ്ഥാനത്തെ അണക്കെട്ടുകളിൽ 35.40 ശതമാനം വെള്ളമാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞവർഷം ഇതേ ദിവസത്തെക്കാൾ 7 ശതമാനം അധികം വെള്ളമാണ് ഈ വർഷമുള്ളത്.

കാലവർഷത്തിനു മുൻപ് ജലനിരപ്പ്  ഇത്രയും ഉയരുന്നത് അപൂർവം. കഴിഞ്ഞ ദിവസങ്ങളിൽ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായി മഴ പെയ്തു. 2018ൽ ഇതേ ദിവസം ഇടുക്കി അണക്കെട്ടിൽ 23.88 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 2338.02 അടിയായി. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. കഴിഞ്ഞ വർഷം ഇതേ ദിവസം സംഭരണിയിൽ 2340.44 അടി വെള്ളം ഉണ്ടായിരുന്നു.

 കേരളത്തിൽ റെക്കോർഡ് വേനൽമഴയാണ് ഇത്തവണ ലഭിച്ചത്.  കാലവർഷത്തിനു മുന്നോടിയായി ലഭിച്ച മഴയുടെ കണക്കിൽ 2018നെ മറികടന്നു 2021. 2018ന് ശേഷം തൃശൂരിന് തെക്കോട്ടുള്ള എല്ലാ ജില്ലകളിലും ഏറ്റവും മികച്ച വേനൽമഴ ലഭിച്ച വർഷമാണിത്. തൃശൂരിനു വടക്കോട്ടുള്ള ജില്ലകളിൽ കണ്ണൂരിൽ മാത്രമാണു 2018 നെക്കാൾ മികച്ച മഴ ഇത്തവണ ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com