'സ്ത്രീ എന്ന് പറഞ്ഞാല്‍ തന്നെ പ്രശ്‌നം'; അധികാരത്തിലടക്കം ഇനി എന്ത് സമത്വമാണ് വേണ്ടത്; വിവാദപരാമര്‍ശവുമായി സജി ചെറിയാന്‍

ചതിക്കുഴികളില്‍ വീഴാതെ പെണ്‍കുട്ടികളെ ധൈര്യത്തോടെ വളര്‍ത്തണ്ടേ?. പറയേണ്ട കാര്യങ്ങള്‍ പറഞ്ഞുതന്നെ തീര്‍ക്കണം
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

തിരുവനന്തപുരം:  സ്ത്രീ എന്ന പേര് ഉപയോഗിച്ചാല്‍ തന്നെ പ്രശ്‌നമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സ്ത്രീകള്‍ക്കെതിരായ അക്രമത്തെപ്പറ്റി പോലും ഒന്നും പറയാന്‍ കഴിയുന്നില്ല. ചതിക്കുഴികളില്‍ വീഴാതെ പെണ്‍കുട്ടികളെ ധൈര്യത്തോടെ വളര്‍ത്തണ്ടേ?. പറയേണ്ട കാര്യങ്ങള്‍ പറഞ്ഞുതന്നെ തീര്‍ക്കണം. സമത്വം മാത്രം പറഞ്ഞിട്ട് കാര്യമില്ല. അധികാരത്തിലടക്കം ഇനി എന്ത് സമത്വമാണ് വേണ്ടതെന്നും മന്ത്രി ചോദിച്ചു.
സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

കഴിഞ്ഞ ദിവസം മന്ത്രി നടത്തിയ പരാമര്‍ശം വിധേയമായിരുന്നു. ഇതിനെതിരെ അനുപമയും ഭര്‍ത്താവ് അജിത്തും മന്ത്രിയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. ''കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം.

എനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നത്.'' 

സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന 'സമം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസില്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിവാദപരാമര്‍ശം.  എന്നാല്‍ താന്‍ തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും വിവാഹിതന്റെ പരസ്ത്രീ പ്രേമത്തെ പറ്റി പറഞ്ഞത് സ്വന്തം നാട്ടിലെ കാര്യമാണെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. താന്‍ ആരുടെയും പേര് എടുത്ത് പറഞ്ഞിട്ടില്ല.  തെറ്റായ ഒരുസാഹചര്യം ലോകത്ത് വളര്‍ന്നുവരുന്നുണ്ട്. ചതിക്കുഴികള്‍ എല്ലായിടത്തുമുണ്ട്. പെണ്‍കുട്ടികള്‍ അതില്‍ വീഴരുതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com