സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരും വഴി പ്ലസ്ടു വിദ്യാര്‍ഥിനിയെ കൂട്ടമായി പീഡിപ്പിച്ചു; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2021 05:01 PM  |  

Last Updated: 02nd November 2021 05:01 PM  |   A+A-   |  

alapuzha sexual assault

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ:  സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയെ കൂട്ടമായി പീഡിപ്പിച്ചതായി പരാതി. ആലപ്പുഴ എടത്വ മുട്ടാറില്‍ ഇന്നലെയാണ് കേസിനാസ്പദമായ സംഭവം.

തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് കോവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം തുറന്നത്. ഉച്ച വരെ മാത്രമായിരുന്നു ക്ലാസുണ്ടായിരുന്നത്. വീട്ടിലേക്ക് പോകും വഴി പിടിച്ചുകൊണ്ടുപോയി മുട്ടാറിലുള്ള ശ്മശാനത്തില്‍ വെച്ച് അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. 

ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് ഉള്‍പ്പെടെയുള്ളവര്‍ രാമങ്കരി പൊലീസ് സ്‌റ്റേഷനിലെത്തി അന്വേഷണം തുടങ്ങി. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു