ശബരിമല ദര്‍ശനം; കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2021 07:58 PM  |  

Last Updated: 02nd November 2021 07:58 PM  |   A+A-   |  

sabarimala

ഫയല്‍ ചിത്രം

 

തിരുവനന്തപുരം:  ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചു. 

വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സീന്‍ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ മതിയാകുമെന്ന ഇളവാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്നത്. 

നേരത്തെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ഭക്തര്‍ക്ക് ഇത് രണ്ടും വേണമെന്നായിരുന്നു.