വായിൽ കടിച്ചുപിടിച്ച പിൻ 12കാരി അബദ്ധത്തിൽ വിഴുങ്ങി, ആമാശയത്തിൽ തറച്ചനിലയിൽ; വിദ​ഗ്ധമായി പുറത്തെടുത്ത് ഡോക്ടർമാർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2021 10:52 AM  |  

Last Updated: 04th November 2021 10:52 AM  |   A+A-   |  

pin removed

പ്രതീകാത്മക ചിത്രം

 

മലപ്പുറം:  മ​ഫ്ത്ത ധ​രി​ക്കു​ന്ന​തി​നി​ടെ വാ​യി​ല്‍ ക​ടി​ച്ച്പി​ടി​ച്ച പിൻ 12 വയസ്സുകാരി അബദ്ധത്തിൽ വിഴുങ്ങി.  ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി​യുടെ ആമാശയത്തിൽ നിന്ന് പിൻ സർജറി കൂടാതെ പുറത്തെടുത്തു. 

പിൻ വിഴുങ്ങിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിലെത്തിച്ചു. എ​ക്സ് റേ ​പ​രി​ശോ​ധ​ന​യി​ല്‍ ആ​മാ​ശ​യ​ത്തി​ല്‍ പി​ന്‍ ത​റ​ച്ച​താ​യി ക​ണ്ടെ​ത്തി.

സ​ർ​ജ​റി കൂ​ടാ​തെ എന്റോ​സ്കോ​പി​ക് വ​ഴി പി​ൻ പു​റ​ത്തെ​ടു​ത്തു. ഗ്യാ​സ്ട്രോ എ​ൻ​റ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ജു സേ​വ്യ​ര്‍, ഗ്യാ​സ്ട്രോ എ​ൻ​റ​റോ​ള​ജി​സ്​​റ്റ്​ ഡോ. ​ബി​പി​ന്‍, ഡോ. ​സാ​ജ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു ചികിത്സ.