റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രെയിലർ വന്നിടിച്ചു; ഒമാനിൽ പ്രവാസി മലയാളി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2021 08:52 AM  |  

Last Updated: 07th November 2021 08:52 AM  |   A+A-   |  

gopinath_accident_death

ഗോപിനാഥന്‍

 

മസ്കത്ത്; ഒമാനിൽ വച്ചുണ്ടായ റോഡ് അപകടത്തിൽ പ്രവാസി മലയാളി മരിച്ചു. പാലക്കാട് കൊടുന്തിരപള്ളി പോടൂര്‍ സ്വദേശി കെ. ഗോപിനാഥന്‍ (63) ആണ് മരിച്ചത്. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിൽ  ബര്‍കയിലെ അല്‍ഹറം പെട്രോള്‍ പമ്പിന് സമീപം വെള്ളിയാഴ്ച വൈകിട്ട് 6.20ന് ആയിരുന്നു അപകടം.

റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രെയിലര്‍ വന്നിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗള്‍ഫ് പെട്രോ കെമിക്കല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: കമലമ്മ. ഭാര്യ: ഹേമാവതി. മക്കള്‍: ഗ്രീഷ്മ, ഗോകുല്‍ ഗോപിനാഥ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.