ഒരു കോടിയോളം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് മലയാളി എയര്‍ഹോസ്റ്റസ്; അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2021 10:22 AM  |  

Last Updated: 10th November 2021 10:22 AM  |   A+A-   |  

GOLD SMUGGLING CASE

പ്രതീകാത്മക ചിത്രം

 

കരിപ്പൂര്‍: വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായ യുവതി മലയാളി എയര്‍ഹോസ്റ്റസ്. ഇന്നലെയാണ് കരിപ്പൂര്‍ വിമാനത്താവളം വഴി രണ്ട് കിലോയിലധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി പി ഷഹാന (30) പിടിയിലായത്.

ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കാബിന്‍ ക്രൂവാണ് ഇവര്‍.ഡിആര്‍ഐ കാലിക്കറ്റ് യൂണിറ്റ് നടത്തിയ പരിശോധനയില്‍ ഇവരില്‍നിന്ന് 2.4 കിലോ സ്വര്‍ണമിശ്രിതം പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

വേര്‍തിരിച്ച മിശ്രിതത്തില്‍നിന്ന് 2054 ഗ്രാം സ്വര്‍ണം ലഭിച്ചു. ഇതിന് 99 ലക്ഷം രൂപ വിലവരും.ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. എസ് എസ് ശ്രീജുവിന്റെ നേതൃത്വത്തിലാണ് സ്വര്‍ണം പിടിച്ചത്.