ഹാന്‍ഡിലിലൂടെ ഇഴഞ്ഞപ്പോള്‍ കരുതിയത് വള്ളിയാണെന്ന്‌; വിഷപ്പാമ്പുമായി ബൈക്കില്‍ സഞ്ചരിച്ചത് 25 കിമീ, ഞെട്ടല്‍ മാറാതെ യുവാവ്

പെരിങ്ങല്‍ക്കൂത്ത് വൈദ്യുതി നിലയത്തിലെ ജീവനക്കാരനായ റിന്റോയാണ് ബൈക്കില്‍ പാമ്പ് കയറിയത് അറിയാതെ വണ്ടി ഓടിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അതിരപ്പിള്ളി: ബൈക്കിനുള്ളില്‍ ഒപ്പം പാമ്പും യാത്ര ചെയ്യുന്നു എന്നറിയാതെ യുവാവ് ബൈക്ക് ഓടിച്ചത് 25 കിലോ മീറ്ററോളം. പെരിങ്ങല്‍ക്കൂത്ത് വൈദ്യുതി നിലയത്തിലെ ജീവനക്കാരനായ റിന്റോയാണ് ബൈക്കില്‍ പാമ്പ് കയറിയത് അറിയാതെ വണ്ടി ഓടിച്ചത്. 

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി കാടിന് സമീപം റിന്റോ ബൈക്ക് നിര്‍ത്തിയിരുന്നു. ഇവിടെ നിന്ന് ഓഫീസിലേക്ക് തിരികെ പോകുമ്പോഴാണ് മീറ്റര്‍ ബോര്‍ഡിലെ വെളിച്ചത്തില്‍ റിന്റോ പാമ്പിനെ കണ്ടത്. 

ആദ്യം കരുതിയത് വള്ളിയെന്ന് 

ഹാന്‍ഡില്‍ ബാറിലൂടെ എതിര്‍ വശത്തേക്ക് നീങ്ങിയ പാമ്പിനെ കണ്ടപ്പോള്‍ വള്ളി എന്തെങ്കിലും ആവും എന്നാണ് റിന്റോ കരുതിയത്. എന്നാല്‍ സ്ട്രീറ്റ് ലൈറ്റിന് അടിയിലെത്തിയപ്പോള്‍ ഇത് പാമ്പാണെന്ന് കണ്ടു. പാമ്പാണെന്ന് കണ്ട് ഭയന്നെങ്കിലും റിന്റോ ബൈക്ക് സുരക്ഷിതമായി റോഡരികില്‍ ഒതുക്കി നിര്‍ത്തി. 

അതുവഴി വന്ന സുഹൃത്തിന്റെ സഹായത്തോടെയാണ് പാമ്പിനെ ബൈക്കില്‍ നിന്ന് പുറത്തെടുത്തത്. വൈസറിനുള്ളിലേക്ക് പാമ്പ് ഇറങ്ങിയിരുന്നു. ഇതോടെ ബൈക്ക് ചരിച്ചിട്ട് ഏറെ പണിപ്പെട്ടാണ് പാമ്പിനെ പുറത്തെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com