കാട്ടുപന്നിയുടെ ആക്രമണം; കര്‍ഷകന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2021 02:20 PM  |  

Last Updated: 11th November 2021 02:20 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. അയിലൂര്‍ ഒലിപ്പാറ പൈതലില്‍ മാണി (75) ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. 

കഴിഞ്ഞ ആഴ്ച കൊല്ലത്ത് കാട്ടുപന്നിയുടെ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് പരിക്കേറ്റിരുന്നു. അലയമണ്‍ ജിന്‍സി ഭവനില്‍ നാന്‍സിക്കാണ് പരിക്കേറ്റത്. ഇരുപതു പേര്‍ ഉള്‍പ്പെടുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ അലയമണ്‍ പഞ്ചായത്തിലെ കണ്ണങ്കോട് രണ്ടാം വാര്‍ഡില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ആക്രമണം. കാട് വെട്ടിത്തെളിക്കുന്നതിനിടെ അപ്രതീക്ഷിതമായി കാടിനുള്ളില്‍നിന്ന് കാട്ടുപന്നി പാഞ്ഞെത്തുകയായിരുന്നു.