വഴിപാടുപണം സ്വന്തം പോക്കറ്റിലാക്കുന്നു, ജീവനക്കാരില്‍ അഴിമതിക്കാര്‍ കൂടുന്നു; തുറന്നടിച്ച് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2021 08:06 AM  |  

Last Updated: 12th November 2021 08:06 AM  |   A+A-   |  

corruption among employees increases

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍ വാസു, ഫയല്‍

 

തിരുവനന്തപുരം: ജീവനക്കാരില്‍ അഴിമതിക്കാര്‍ കൂടുന്നുവെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍ വാസു. ജീവനക്കാരില്‍ ചിലര്‍ വഴിപാടുപണം സ്വന്തം പോക്കറ്റിലാക്കുകയും ഭക്തരോട് മോശമായി പെരുമാറുകയും ചെയ്യുന്നതായും എന്‍ വാസു തുറന്നടിച്ചു. ശബരിമലയില്‍ ഭക്തര്‍ കുറഞ്ഞാലും ദേവസ്വം ബോര്‍ഡ് പ്രതിസന്ധിയിലാകും. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇന്ന് പടിയിറങ്ങാനിരിക്കേ മനോരമ ന്യൂസിനോടാണ് എന്‍ വാസുവിന്റെ പ്രതികരണം.

2019ലാണ് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയി എന്‍ വാസു ചുമതലയേറ്റത്. കോവിഡ് പ്രതിസന്ധിയിലും വലിയ കോട്ടംവരാതെ ബോര്‍ഡിനെ മുന്നോട്ട് നയിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് അദ്ദേഹം പടിയിറങ്ങുന്നത്.വിവാദങ്ങളില്‍പ്പെടാതെ വികസനങ്ങളില്‍ ശ്രദ്ധയൂന്നിയായിരുന്നു പ്രവര്‍ത്തനം. 

വഴിപാടുപണം സ്വന്തം പോക്കറ്റിലാക്കുന്നു

കൊട്ടാരക്കര പൂവത്തൂര്‍ സ്വദേശിയാണ്. രണ്ടുതവണ ദേവസ്വം കമ്മിഷണറായിരുന്നു. കൊട്ടാരക്കര, കൊല്ലം കോടതികളില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിജിലന്‍സ് ട്രൈബ്യൂണലില്‍ ജഡ്ജിയായിരുന്നു. 1979ലും 1988ലും കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. പി.കെ.ഗുരുദാസന്‍ തൊഴില്‍ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.