'യേശുദാസ് ശരാശരി ഗായകന്‍; അതിനെക്കാള്‍ പതിന്മടങ്ങു പ്രതിഭയുള്ളവര്‍ കേരളത്തിലുണ്ട്'; കുറിപ്പ്; വിവാദം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 07:19 PM  |  

Last Updated: 16th November 2021 07:31 PM  |   A+A-   |  

yesudas

കെജെ യേശുദാസ്

 

കൊച്ചി: യേശുദാസിന്റെ പാട്ടിന്റെ അറുപതാം വാര്‍ഷിക ആഘോഷത്തെ വിമര്‍ശിച്ച് എഴുത്തുകാരനും ഗാനരചയിതാവുമായ മനോജ് കുറൂര്‍ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് വിവാദമാകുന്നു. നിങ്ങള്‍ ഒരു ശരാശരി ഗായകന്റെ പാട്ടിന്റെ അറുപതാം വര്‍ഷം ആഘോഷിച്ചോളൂ. പക്ഷേ അതിനെക്കാള്‍ പതിന്മടങ്ങു പ്രതിഭയുള്ള നൂറുകണക്കിനു കലാകാരര്‍ ക്ലാസ്സിക്കല്‍ ഫോക്ക് പോപ് മേഖലകളിലായി കേരളത്തിലുണ്ടെന്നു മറക്കാതിരുന്നാല്‍ മതിയെന്നാണ് കുറിപ്പില്‍ പറയുന്നത്. 

കുറിപ്പിനെതിരെ നിരവധി പേരാണ് രംഗത്തുവന്നത്. ജനപ്രിയമാകുന്നതൊന്നും അത്ര കേമമല്ല എന്ന ഒരു വരേണ്യബോധം നമ്മുടെ ബുജികള്‍ക്ക് പൊതുവെ ഉള്ളതാണെന്ന് ഗാനരചയിതാവും കവിയുമായ റഫീക്ക് അഹമ്മദ് കുറിപ്പ് കമന്റായി കുറിച്ചു. ശരാശരി എന്നു വിലയിരുത്തിയത് എന്തു മാനദണ്ഡപ്രകാരമാണ്? വ്യക്തിപരമായ പോരായ്മകള്‍ ഉണ്ടായേക്കാം എന്നല്ലാതെ, യേശുദാസ് ഗായകനെന്ന നിലയില്‍ എത്രയോ ഉന്നതിയില്‍ നില്‍ക്കുന്നുവെന്നാണ് മറ്റൊരാളുടെ അഭിപ്രായം.

കുറിപ്പിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. 

മനോജ് കുറൂറിന്റെ കുറിപ്പ്

നിങ്ങള്‍ ഒരു ശരാശരി ഗായകന്റെ പാട്ടിന്റെ അറുപതാം വര്‍ഷം ആഘോഷിച്ചോളൂ. പക്ഷേ അതിനെക്കാള്‍ പതിന്മടങ്ങു പ്രതിഭയുള്ള നൂറുകണക്കിനു കലാകാരര്‍ ക്ലാസ്സിക്കല്‍ ഫോക്ക് പോപ് മേഖലകളിലായി കേരളത്തിലുണ്ടെന്നു മറക്കാതിരുന്നാല്‍ മതി.