അനുപമയ്ക്ക് നാളെ കുഞ്ഞിനെ കിട്ടുമോ?, ദത്തുകേസ് നേരത്തെ പരിഗണിക്കണം, ശിശുവികസനവകുപ്പ് കോടതിയിലേക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 09:33 PM  |  

Last Updated: 23rd November 2021 09:33 PM  |   A+A-   |  

Adoption case

അനുപമ / ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം: ദത്തുകേസ് നേരത്തെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ശിശുവികസനവകുപ്പ് നാളെ കോടതിയെ സമീപിക്കും. ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തില്‍ കൊണ്ടുവന്ന കുഞ്ഞ് അനുപമയുടേത് എന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാഫലം സിഡബ്ല്യൂസിയും ശിശുവികസനവകുപ്പും കോടതിയില്‍ സമര്‍പ്പിക്കും. ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കാനായി കോടതിയില്‍ നല്‍കിയ ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് സിഡബ്ല്യൂസി പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞത് സിഡബ്ല്യൂസി നാളെ കോടതിയെ അറിയിക്കും. തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കോടതി നടപടികള്‍ നാളെ തീര്‍ന്നാല്‍ നാളെ തന്നെ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറും. 30 ന് കേസ് വീണ്ടും പരിഗണിക്കുമെന്നാണ് തിരുവനന്തപുരം കുടുംബകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയത്.

സാങ്കേതിക നടപടിക്രമങ്ങള്‍ കൂടി കഴിയുന്നതോടെ അമ്മ അറിയാതെ ദത്ത് നല്‍കിയ കുഞ്ഞിനെ ഒടുവില്‍ യഥാര്‍ത്ഥ അമ്മയ്ക്കും അച്ഛനും കിട്ടുകയാണ്. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്റേതുമാണെന്നുള്ള ഡിഎന്‍എ ഫലം വന്നതാണ് കേസില്‍ നിര്‍ണ്ണായകമായത്. ഫലം വന്നതിന് പിന്നാലെ അനുപമയും അജിത്തും നിര്‍മ്മലാ ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടിരുന്നു.