മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ഒരു സ്പില്‍വെ ഷട്ടര്‍ തുറന്നു, ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 08:37 AM  |  

Last Updated: 23rd November 2021 08:39 AM  |   A+A-   |  

mullaperiyar dam

ഫയല്‍ ചിത്രം

 

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു സ്പില്‍വെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം. ജലനിരപ്പ് 141.40അടിയായ സാഹചര്യത്തിലാണ് സ്പില്‍വെയിലെ ഒരു ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്. ജലനിരപ്പ് കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, തിങ്കളാഴ്ച സ്പില്‍വെ ഷട്ടര്‍ തമിഴ്‌നാട് അടച്ചിരുന്നു. 


പുതിയ ഉത്തരവില്ല, മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം

കഴിഞ്ഞദിവസം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച നേരത്തെയുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 
നവംബര്‍ 30 മുതല്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് നേരത്തെ ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. പുതിയ ഉത്തരവ് ഇല്ലാത്തതിനാല്‍ നിലവിലെ റൂള്‍ കര്‍വ് തുടരും. അടുത്ത മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും.

ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയര്‍ത്തരുതെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. റൂള്‍ കര്‍വ് പുനപ്പരിശോധിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ഇനി കേസ് പരിഗണനയ്ക്കു വരുമ്പോള്‍ സംസ്ഥാനം ഉന്നയിക്കും.