'മോനെ കൊണ്ടുപോകാൻ ധൈര്യമില്ല, എന്നോട് ക്ഷമിക്കണം'; എഫ്സിഐ ഉദ്യോഗസ്ഥ ജീവനൊടുക്കിയത് മകന് കത്തെഴുതിവച്ച്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th November 2021 08:08 AM  |  

Last Updated: 28th November 2021 08:27 AM  |   A+A-   |  

fci_employee_death

നയന

 

കോട്ടയം; എഫ്സിഐ ഉദ്യോ​ഗസ്ഥ ​ഗോഡൗണിനുള്ളിൽ ജീവനൊടുക്കിയത് മകന് കത്തെഴുതിവച്ച്. കഴിഞ്ഞ ദിവസമാണ് ചിങ്ങവനം എഫ്സിഐയിലെ ക്വാളിറ്റി കൺട്രോളർ എം.എസ്.നയനയെ (32) ഓഫിസ് അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലെ കംപ്യൂട്ടർ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴു വയസ്സുള്ള മകൻ സിദ്ധാർഥിന് കത്തെഴുതി വച്ച ശേഷമായിരുന്നു നയന ജീവനൊടുക്കിയത്. 

 ‘‘ഞാൻ പോവുകയാണ്. മോനെ കൊണ്ടുപോകാൻ ധൈര്യമില്ല. മോൻ എന്നോട് ക്ഷമിക്കണം’’ എന്നായിരുന്നു നയനയുടെ അവസാന വാക്കുകൾ. മുറിയിൽ ഉണ്ടായിരുന്ന രജിസ്റ്റർ ബുക്കിനുള്ളിൽ നിന്നാണ് കത്ത് ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. 

ജോലിക്കുശേഷം വീട്ടിൽ എത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ വെള്ളൂർകുന്നം വില്ലേജ് ഓഫിസിലെ ഫീൽഡ് ഓഫിസർ കടുത്തുരുത്തി പൂഴിക്കോൽ രാജ്ഭവൻ ബിനുരാജാണ് നയനയുടെ ഭർത്താവ്. മകൻ:സിദ്ധാർഥ്.