ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചനിലയില്‍; അന്വേഷണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th November 2021 11:01 AM  |  

Last Updated: 28th November 2021 11:01 AM  |   A+A-   |  

family found dead in Alappuzha

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: കോര്‍ത്തുശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. ആനി രഞ്ജിത്ത് (60), മക്കളായ ലെനിന്‍ ( 35), സുനില്‍ (30) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിലും മക്കളെ മുറിക്കുള്ളില്‍ നിലത്ത് മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. വീട് തുറന്ന് പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. 

ഇവര്‍ മത്സ്യത്തൊഴിലാളികളാണ്‌. ഇന്നലെ വീട്ടില്‍ ചെറിയ വഴക്ക് നടന്നതായി നാട്ടുകാര്‍ പറയുന്നു. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. മണ്ണഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.