'മുഖ്യമന്ത്രിയുടെ അടുത്തിരിക്കേണ്ട'; ഐജി ലക്ഷ്മണിനെ ഓണ്‍ലൈനായി പങ്കെടുപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം

പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇരിക്കുന്നതില്‍നിന്ന് ഐജി കെ ലക്ഷ്മണിനെ ഒഴിവാക്കി
മുഖ്യമന്ത്രിയുടെ യോഗത്തില്‍നിന്ന്‌
മുഖ്യമന്ത്രിയുടെ യോഗത്തില്‍നിന്ന്‌

തിരുവനന്തപുരം:  പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇരിക്കുന്നതില്‍നിന്ന് ഐജി കെ ലക്ഷ്മണിനെ ഒഴിവാക്കി. ലക്ഷ്മണ്‍ പൊലീസ് ആസ്ഥാനത്ത് എത്തിയെങ്കിലും കോണ്‍ഫറന്‍സ് ഹാളില്‍ സീറ്റ് നല്‍കിയില്ല. ഓണ്‍ലൈനില്‍ പങ്കെടുത്താല്‍ മതിയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെ അദ്ദേഹത്തിന്റെ ഓഫിസിലിരുന്ന് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.

പുരാവസ്തു വില്‍പനക്കാരനെന്ന് അവകാശപ്പെട്ടു തട്ടിപ്പു നടത്തിയ മോന്‍സന്‍ മാവുങ്കലുമായി ലക്ഷ്മണിന് അടുത്ത ബന്ധം ഉള്ളതായും കേസില്‍ വഴിവിട്ട് ഇടപ്പെട്ടതായും ആരോപണം ഉയര്‍ന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കം ആരോപണം നേരിടുന്ന വിവാദ കേസുകളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം ചേര്‍ന്നത്. എസ്എച്ച്ഒമാര്‍ മുതല്‍ ഡിജിപി വരെ യോഗത്തില്‍ പങ്കെടുത്തിരുന്നു. 


 പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 
അനാവശ്യ ചടങ്ങുകളില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുത്. ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 

അനാവശ്യ ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുത്. പ്രത്യേകിച്ച് യൂണിഫോമിട്ട് പോകരുത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.െപാലീസുകാര്‍ ഹണിട്രാപ്പില്‍പ്പെടുന്നത് നാണക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. അഴിമതിക്കാരായ ചിലര്‍ സേനയിലുണ്ട്. അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

കോവിഡ് ഡ്യൂട്ടിയില്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിച്ച പൊലീസ് സേനയെ പ്രകീര്‍ത്തിച്ച ശേഷമാണ് അടുത്തിടെ ഉണ്ടായ ചില ആക്ഷേപങ്ങള്‍ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചത്. ഇത്തരം ചില സംഭവങ്ങള്‍ പൊലീസ് സേനയ്ക്ക് മൊത്തത്തില്‍ കളങ്കം ചാര്‍ത്തുന്നതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൂടുതല്‍ സൂക്ഷ്മതയോടെ മുന്നോട്ടുപോകാനും ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com