കക്കി ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട്; കക്കാട്ടാറിന്റേയും പമ്പയുടേയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th October 2021 08:49 PM  |  

Last Updated: 15th October 2021 08:49 PM  |   A+A-   |  

rain in kerala

പമ്പാനദി/ഫയല്‍ ചിത്രം

 

പത്തനംതിട്ട:  കക്കി ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ നാളെ രാവിലെ എട്ട് ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.  ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. പമ്പയുടെ തീരത്തുള്ളവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡാമിന്റെ പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പ് അടുത്തതോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ ഡാമിന്റെ ജലനിരപ്പ് 978.33 മീറ്ററില്‍ എത്തിയപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. ഡാമിന്റെ പരമാവധി സംഭരണശേഷി 981.46 മീറ്ററാണ്.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മുന്‍പ ്ബ്ല്യൂ, ഓറഞ്ച് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരുന്നു.