കനത്തമഴ: കേരള, കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2021 10:16 AM  |  

Last Updated: 19th October 2021 10:16 AM  |   A+A-   |  

exams postponed

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ ശക്തമായ മഴ ഉണ്ടാകുമെന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ കേരള, കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. ശനിയാഴ്ച വരെ നടക്കാനിരുന്ന സര്‍വകലാശാല പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കഴിഞ്ഞദിവസം സാങ്കേതിക സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിയിരുന്നു.ബുധനാഴ്ചയും വെള്ളിയാഴ്ചയും നടത്താനിരുന്ന ബിടെക് രണ്ടാം സെമസ്റ്റര്‍ പരീക്ഷകളാണ് സാങ്കേതിക സര്‍വകലാശാല മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കനത്തമഴ പ്രവചനം

മഴയുടെ പശ്ചാത്തലത്തില്‍ പിഎസ് സിയും പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. 21,23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ് സി അറിയിച്ചു.

പിഎസ് സി പരീക്ഷ മാറ്റിവെച്ചു

ഇന്നും നാളെയും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കേരളത്തില്‍ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.