പ്രണയം നടിച്ച് വിനോദസഞ്ചാരകേന്ദ്രത്തില്‍ കൂട്ടിക്കൊണ്ടുപോയി; 17കാരിയെ കാമുകനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു, നാലുപേര്‍ പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2021 02:46 PM  |  

Last Updated: 20th October 2021 02:46 PM  |   A+A-   |  

sexual assault case

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: പ്രണയം നടിച്ച് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് 17കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. ദലിത് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കായത്തൊടി സ്വദേശികളായ മൂന്ന് പേരെയും കുറ്റ്യാടി സ്വദേശിയായ ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ നാദാപുരം എഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

പ്രണയം നടിച്ച് ബലാത്സംഗം

കോഴിക്കോട് കുറ്റ്യാടിയില്‍ ഈ മാസം മൂന്നിനാണ് സംഭവം. വിനോദസഞ്ചാരത്തിന് എന്ന പേരില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ കൊണ്ടുപോയി കാമുകനും കൂട്ടുകാരും ചേര്‍ന്ന് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു എന്നതാണ് പരാതി. ജ്യൂസില്‍ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്. 

ബോധം വന്ന തന്നെ വൈകീട്ട് ഇരുചക്രവാഹനത്തില്‍ റോഡില്‍ ഇറക്കിവിട്ടതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.