തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി; ഞായാറാഴ്ച വരെ ഇടിമിന്നലോട് കൂടിയ അതിതീവ്രമഴ; ജാഗ്രത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2021 05:27 PM  |  

Last Updated: 20th October 2021 05:47 PM  |   A+A-   |  

Cyclone

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തെക്കന്‍ തമിഴ്‌നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ
 മഴ ഞായറാഴ്ച വരെ തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

തമിഴ്‌നാട് തീരത്ത് നിന്ന് കിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് വീശുന്നതാണ് ഇപ്പോഴത്തെ കനത്ത മഴയ്ക്ക് കാരണം. അതിനിടെയാണ് തെക്കന്‍ തമിഴ്‌നാടിന് സമീപത്ത് ചക്രവാതിച്ചുഴി രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനം അടുത്ത മൂന്ന് ദിവസം തുടരനാണ് സാധ്യത. ഈ ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ തന്നെയായിരിക്കും സംസ്ഥാനത്ത് കടുത്ത മഴ തുടരുകയെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഒക്ടോബര്‍ 20 മുതല്‍ 24 വരെ മഴതുടരും. 

മൂന്നു മണിക്കൂറില്‍ വ്യാപക മഴ

സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറില്‍ വ്യാപക മഴയ്ക്കു സാധ്യത. 11 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്,  മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കു സാധ്യതയെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

കോട്ടയത്തും കോഴിക്കോടും  മഴ

ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മുന്നറിയിപ്പില്ല. അതേസമയം കോട്ടയത്തും കോഴിക്കോടും മലയോര മേഖലകളില്‍ മഴ തുടരുകയാണ്.