വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ പിന്തുടര്‍ന്നു; വാഴത്തോട്ടത്തിനടുത്ത് എത്തിയപ്പോള്‍ ആക്രമിച്ചു; 21കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പത്താംക്ലാസുകാരന്‍ ജൂഡോ ചാംപ്യന്‍  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2021 04:29 PM  |  

Last Updated: 26th October 2021 04:31 PM  |   A+A-   |  

malappuram_sp

മലപ്പുറം എസ്പി സുജിത് ദാസ് മാധ്യമങ്ങളെ കാണുന്നു

 

മലപ്പുറം:  മലപ്പുറത്ത് 21കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 15കാരന്‍ കുറ്റം  സമ്മതിച്ചതായി മലപ്പുറം എസ്പി സുജിത് ദാസ്. യുവതിയെ പിന്തുടര്‍ന്ന ശേഷം ആളൊഴിഞ്ഞ വാഴത്തോട്ടത്തിനടുത്തെത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

പത്താം ക്ലാസുകാരന്റെ ഭാഗത്തുനിന്ന് ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്ന് യുവതി പറഞ്ഞതായി എസ്പി പറഞ്ഞു. ഇന്റര്‍നെറ്റിന്റെ ദരുപയോഗം ക്രൈമിന് കാരണമാകാം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായും  എസ്പി പറഞ്ഞു. യുവതിയെ ആക്രമിക്കുന്നതിനിടെ പതിനഞ്ചുകാരന് ദേഹത്ത് മുറിവുകള്‍ ഉണ്ടായിരുന്നു. ഇത് എങ്ങനെ ഉണ്ടായെന്ന വീട്ടുകാരുടെ ചോദ്യത്തിന് നായ  കടിച്ചതെന്നായിരുന്നു മറുപടി.  

21 വയസുകാരിയുടെ പരിക്ക് ഗുരുതരമാണ്. കല്ലുകൊണ്ട് തലയ്ക്കടിച്ചു. യുവതി ചെറുത്തുനിന്നത് കൊണ്ടാണ് രക്ഷപ്പെട്ടത്. പ്രതിക്ക് 15 വയസ് കഴിഞ്ഞിട്ടുണ്ടെന്നും പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കുമെന്നും എസ് പി പറഞ്ഞു. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പത്താം ക്ലാസിലാണ് പഠിക്കുന്നതെന്നും ജില്ലാ ലെവല്‍ ജൂഡോ ചാംപ്യനാണെന്നും എസ് പി പറഞ്ഞു.

യുവതിയുടെ അതേ നാട്ടുകാരനാണ് പ്രതി. ഇന്നലെ ഉച്ചക്ക് രണ്ടിനായിരുന്നു ആക്രമണം. കൈകള്‍ കെട്ടിയിരുന്നു, ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കുത്തിക്കയറ്റിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡന ശ്രമം ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. തെളിവായി സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരു്ന്നു.

ബലാല്‍സംഗ ശ്രമത്തിനിടെ  ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി  പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടി ആശുപത്രി വിട്ടു.