പണം കൊടുത്തു പാഴ്‌സല്‍ കൈപ്പറ്റി; തുറന്നുനോക്കിയപ്പോള്‍ മുഷിഞ്ഞു പഴകിയ ഷര്‍ട്ടുകള്‍

താന്‍ ഒന്നും ബുക്ക് ചെയ്തിരുന്നില്ലെന്നു സാര്‍ജന്റ് പറഞ്ഞെങ്കിലും പാഴ്‌സല്‍ കൊണ്ടുവന്നയാള്‍ വഴങ്ങിയില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി:  മുഷിഞ്ഞു പഴകിയ ഷര്‍ട്ടുകള്‍ പാഴ്‌സലില്‍ എത്തിച്ച് കലക്ടറേറ്റിലെ സാര്‍ജന്റ് ടിഎന്‍ രാമചന്ദ്രനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കലക്ടറേറ്റിന്റെ സുരക്ഷാ ചുമതലയുള്ള സാര്‍ജന്റിന് ഔദ്യോഗിക വിലാസത്തിലാണ് പാഴ്‌സലെത്തിയത്. ഫോണില്‍ വിളിച്ച് പാഴ്‌സല്‍ എത്തിയിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. കലക്ടറേറ്റിന് പുറത്ത് കാത്തുനില്‍ക്കുകയാണെന്നും 600 രൂപ നല്‍കി പാഴ്‌സല്‍ ഏറ്റുവാങ്ങണമെന്നുമാണ് പറഞ്ഞത്.

താന്‍ ഒന്നും ബുക്ക് ചെയ്തിരുന്നില്ലെന്നു സാര്‍ജന്റ് പറഞ്ഞെങ്കിലും പാഴ്‌സല്‍ കൊണ്ടുവന്നയാള്‍ വഴങ്ങിയില്ല. മക്കള്‍ ഷര്‍ട്ടുകള്‍ ആവശ്യപ്പെട്ടിരുന്നോ എന്നറിയാന്‍ വിളിച്ചെങ്കിലും അവരെ കിട്ടിയില്ല. ഇതേതുടര്‍ന്ന് സഹപ്രവര്‍ത്തകന്റെ കയ്യില്‍ 600 രൂപ കൊടുത്തയച്ച് പാഴ്‌സല്‍ കൈപ്പറ്റി. തുറന്നുനോക്കിയപ്പോള്‍ മുഷിഞ്ഞുപഴകിയ 2 ഷര്‍ട്ടുകളായിരുന്നു. പാഴ്‌സല്‍ കൊണ്ടുവന്നയാളുടെ ഫോണ്‍ നമ്പറില്‍ പലതവണ വിളിച്ചുനോക്കിയെങ്കിലും എടുക്കുന്നില്ലെന്ന് സാര്‍ജന്റ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com