കോഴിക്കോട് ഉപയോഗശൂന്യമായത്  830 ഡോസ് വാക്‌സിന്‍; അന്വേഷണം

കോഴിക്കോട് ചെറൂപ്പ ആരോഗ്യകേന്ദ്രത്തില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗ്യ ശൂന്യമായ സംഭവത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം തുടങ്ങി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കോഴിക്കോട്: കോഴിക്കോട് ചെറൂപ്പ ആരോഗ്യകേന്ദ്രത്തില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗ്യ ശൂന്യമായ സംഭവത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം തുടങ്ങി. വാക്‌സിന്‍ സൂക്ഷിച്ചതിലെ പിഴവ് മൂലം 830 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് ഉപയോഗ ശൂന്യമായത്. അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ ഡോ. ജയശ്രീ പറഞ്ഞു

ചെറൂപ്പ ആരോഗ്യകേന്ദ്രത്തില്‍ കഴിഞ്ഞദിവസം എത്തിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ വയലുകള്‍ സൂക്ഷിക്കുന്നതില്‍ ജീവനക്കാര്‍ അശ്രദ്ധപുലര്‍ത്തിയെന്നാണ് വാക്‌സിനേഷന്റെ ജില്ല ചുമതലയുളള ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിലെ പ്രാഥമിക നിഗമനം. രണ്ട് മുതല്‍ എട്ട് ഡിഗ്രി വരെയുളള താപനിലയില്‍ സൂക്ഷിക്കേണ്ട വാക്‌സിന്‍ കോള്‍ഡ് ബോക്‌സില്‍ വച്ചു. ഇതോടെ തണുത്ത് കട്ടപിടിച്ചു.

എട്ടുലക്ഷം രൂപയോളം വിലവരുന്ന വാക്‌സിനാണ് നശിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും കൂടുതല്‍ ശ്രദ്ധപുലര്‍ത്താന്‍ ജീവനക്കാര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com