കെഎസ്ആര്‍ടിസി ശമ്പളവിതരണം നാളെ മുതല്‍; 80 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍, ആശ്വാസം

പ്രതിസന്ധി തുടരുന്ന കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 80 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നാളെ മുതല്‍ ശമ്പളം വിതരണം ചെയ്യും. പ്രതിസന്ധി തുടരുന്ന കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 80 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

ശമ്പള വിതരണത്തിലെ പ്രതിസന്ധിയെക്കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. കോവിഡിനെ തുടര്‍ന്ന് സര്‍വീസ് വെട്ടിച്ചുരുക്കിയ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശമ്പളവും പെന്‍ഷനും നല്‍കുന്നത് സര്‍ക്കാരാണ്.

ഈമാസത്തെ ശമ്പളം അഞ്ചാം തീയതി കഴിഞ്ഞിട്ടും നല്‍കിയിരുന്നില്ല. ഇക്കാര്യം കെഎസ്ആര്‍ടി ധനകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പണം ഇല്ല എന്നായിരുന്നു ധനകാര്യ വകുപ്പിന്റെ മറുപടി. ഈ സാഹചര്യത്തിലാണ് ശമ്പള വിതരണത്തിലെ പ്രതിസന്ധിയെക്കുറിച്ച് വാര്‍ത്ത വന്നത്.

28000 ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇടപെടുകയും ശമ്പളം നല്‍കാനുള്ള ഉത്തരവ് ഇറക്കുകയുമായിരുന്നു. നിലവിലെ നടപടിക്രമം അനുസരിച്ച് ശമ്പള വിതരണം നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com