ജനയുഗത്തിന് എതിരായ വിമര്‍ശനം: കെകെ ശിവരാമനെ സിപിഐ താക്കീതു ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th September 2021 01:57 PM  |  

Last Updated: 11th September 2021 01:57 PM  |   A+A-   |  

sivaraman

കെകെ ശിവരാമൻ/ ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിനെതിരെ സാമൂഹ്യ മാധ്യമത്തിലുടെ പ്രസ്താവന നടത്തിയതിന് ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമനെ സിപിഐ പരസ്യമായി താക്കീതു ചെയ്തു. ശിവരാമന് എതിരെ നടപടിയെടുക്കാനുള്ള സംസ്ഥാന എക്‌സിക്യൂട്ടിവ് തീരുമാനം ഇന്നു ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം  അംഗീകരിച്ചു.

ശ്രീനാരായണ ജയന്തി ദിനത്തില്‍ ഇറങ്ങിയ ജനയുഗത്തെ വിമര്‍ശിച്ചുകൊണ്ടാണ് ശിവരാമന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഗുരുവിന്റെ ഒറ്റക്കോളം പടം മാത്രം നല്‍കിയതിന് എതിരെയായിരുന്നു വിമര്‍ശനം. ശിവരാമനെ താക്കീതു ചെയ്യാനും നടപടി പരസ്യപ്പെടുത്താനുമാണ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം.

പാര്‍ട്ടി പത്രത്തെ പരസ്യമായി വിമര്‍ശിച്ചതിന് ശിവരാമനോട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരണം ആരാഞ്ഞിരുന്നു.