വാക്‌സിന്‍ ഇടവേള കൂട്ടിയാല്‍ ആന്റിബോഡി വര്‍ധിക്കുമെന്ന് പഠനം

4-6 ആഴ്ചകളിലെ ഇടവേളയില്‍ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് ശരാശരി 256 സ്‌പൈക് ആന്റിബോഡിയാണുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : കോവിഡ് വാക്‌സിനുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ചാല്‍ ആന്റിബോഡിയുടെ അളവ് കൂടുമെന്ന് പഠനഫലം. അതേസമയം വാക്‌സിന്‍ വഴി ലഭിക്കുന്ന പ്രതിരോധശേഷി പ്രതിമാസം 10-15 ശതമാനം വീതം കുറയാമെന്നും പഠനം സൂചിപ്പിക്കുന്നു. 

കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച 213 പേരില്‍ രണ്ടാം ഡോസ് സ്വീകരിച്ച് ഒരു മാസത്തിന് ശേഷമാണ് പഠനം നടത്തിയത്. 4-6 ആഴ്ചകളിലെ ഇടവേളയില്‍ രണ്ടാം ഡോസ് സ്വീകരിച്ചവരെക്കാള്‍ മൂന്നര മടങ്ങ് ആന്റിബോഡി 10-14 ആഴ്ചകളില്‍ രണ്ടാം ഡോസ് എടുത്തവരില്‍ കൂടുതലാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കൊച്ചി കെയര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറും ക്ലിനിക്കല്‍ ഇമ്യൂണോളജിസ്റ്റുമായ ഡോ. പത്മനാഭ ഷേണായി പറഞ്ഞു. 

4-6 ആഴ്ചകളിലെ ഇടവേളയില്‍ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് ശരാശരി 256 സ്‌പൈക് ആന്റിബോഡിയാണുള്ളത്. എന്നാല്‍ 10-14 ആഴ്ചയുടെ ഇടവേളയില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സ്‌പൈക് ആന്റിബോഡി അളവ് 879 ആണ്. ഇടവേള കൂട്ടിയപ്പോള്‍ ആന്റിബോഡി മൂന്നര മടങ്ങ് വര്‍ധിച്ചു. 8-10 ആഴ്ചകളുടെ ഇടവേളയില്‍ രണ്ടാം ഡോസ് നല്‍കുകയായിരിക്കും നല്ലതെന്നും പഠനം സൂചിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com